മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പരിഹാസവുമായി കണ്ണൂർ വിമാനത്താവളത്തിന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഒന്നും ചെയ്തിട്ടില്ലെന്നും എന്തോ ചെയ്തു എന്നുള്ള ഒരു പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കുക മാത്രമാണ് അവർ ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പരിഹാസം. എൽഡിഎഫ് സർക്കാരാണ് വിമാനത്താവളത്തിന് മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് നടത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഉമ്മൻചാണ്ടി പണിതുയർത്തിയ വിമാനത്താവളത്തിന് പെയിൻറ് അടിക്കുക മാത്രമാണ് പിണറായി വിജയൻ ചെയ്തത് എന്ന ട്രോളുകളും സോഷ്യൽമീഡിയയിൽ സജീവമാണ്